ADVERTISEMENT

ന്യൂഡൽഹി ∙ കോഴിക്കോട്  നെല്ലിക്കോട് വില്ലേജിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ (എസ്ഇസെഡ്) പരിധിയിൽനിന്ന് 4.81 ഹെക്ടർ ഒഴിവാക്കണമെന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട്   കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ അപേക്ഷ കേന്ദ്ര സർക്കാർ അംഗീകരിച്ചു.

ഇതു സംബന്ധിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം വിജ്ഞാപനമിറക്കി. കഴിഞ്ഞ ഫെബ്രുവരി 24ന് അപേക്ഷ സംസ്ഥാന സർക്കാർ   അംഗീകരിച്ചിരുന്നു. തുടർന്നു കൊച്ചി എസ്ഇസെഡ് ഡവലപ്മെന്റ് കമ്മിഷണറാണ് അപേക്ഷ കേന്ദ്രത്തിന്റെ പരിഗണനയ്ക്കു നൽകിയത്. ഇനി 5.352 ഹെക്ടറാണു നെല്ലിക്കോട് എസ്ഇസെഡിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com