ADVERTISEMENT

കോട്ടയം ∙ പള്ളിക്കത്തോട് അഞ്ചാനി തിയറ്ററിന് 5.25 ലക്ഷം രൂപ വൈദ്യുതി കുടിശിക ബിൽ വന്നതു സംബന്ധിച്ച് കെഎസ്ഇബി സമൂഹമാധ്യമങ്ങളിലൂടെ നൽകിയ വിശദീകരണ തെറ്റിദ്ധാരണാജനകമെന്ന് ഉടമ ജിജി അഞ്ചാനി. ‌

ഉപകരണങ്ങൾ തകരാറിലാകാതിരിക്കാൻ ഏതാനും മണിക്കൂർ പ്രവർത്തിപ്പിച്ചിരുന്നു. ഇതുമൂലം മാസം  15000 രൂപയുടെ വൈദ്യുതി ചാർജ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ബാക്കി തുക ഫിക്സഡ് ചാർജ് എന്ന പേരിൽ കെഎസ്ഇബി ഈടാക്കിയതാണ്. ഫിക്സഡ് ചാർജ് റിബേറ്റ് തുക 15,510 രൂപ കുറവ് ചെയ്തുവെന്ന് കെഎസ്ഇബി പറയുന്നതും തെറ്റാണ്. ബില്ലിൽ നിന്ന് ഈ തുക  കുറവു ചെയ്തിട്ടില്ല. ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച തിയറ്റർ മാർച്ചിൽ കോവിഡിനെ തുടർന്ന് അടച്ചുപൂട്ടി.  എന്നാൽ ഫിക്സഡ് ചാർജ് എന്നപേരിൽ അമിത ചാർജ് ഈടാക്കുന്നത് ഒഴിവാക്കണം. ഇത് സംബന്ധിച്ച് തിയറ്റർ ഉടമകളുടെ സംഘടന മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.  അനുകൂല നിലപാട് ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ജിജി അഞ്ചാനി പറഞ്ഞു.

‌എന്നാൽ അഞ്ചാനി തിയറ്റർ കഴിഞ്ഞ ഫെബ്രുവരി മാസത്തെ ഉപയോഗത്തിനു മാർച്ച് 2 ന് നൽകിയ 1.52 ലക്ഷം രൂപയുടെ വൈദ്യുതിബില്ല് അടച്ചിട്ടില്ലെന്ന് ഇന്നലെ കെഎസ്ഇബി വിശദീകരണം നൽകിയിരുന്നു. ഇതിനു ശേഷവും പ്രതിമാസം 2000 യൂണിറ്റ് വീതം ഉപയോഗം ഉണ്ടായിരുന്നു. ഇതിനു ശരാശരി 35000 രൂപ പ്രതിമാസ ബില്ല് വന്നതായും കാണുന്നുണ്ട്. ലോക്ഡൗൺ കാലത്ത് കെഎസ്ഇബി ഇളവായി നൽകിയ ഫിക്സഡ് ചാർജ് റിബേറ്റ് തുകയായ 15,510 രൂപ കുറവു ചെയ്ത ശേഷം ഡിസംബർ മാസത്തെ ഉപയോഗത്തിന്റെ ഉൾപ്പെടെ 5.55 ലക്ഷം രൂപയുടെ വൈദ്യുതി ബില്ലാണ് നൽകിയതെന്ന് കെഎസ്ഇബി സമൂഹമാധ്യമങ്ങളിൽ വിശദീകരിച്ചു.

English Summary: Theatre owner against kseb for high electricity bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com