കോവിഡ്: മടങ്ങിവന്ന പ്രവാസികൾക്ക് ധനസഹായത്തിന് 25 കോടി

Flight
SHARE

തിരുവനന്തപുരം ∙ കോവിഡ് വ്യാപനത്തെ തുടർന്നു കഴിഞ്ഞ വർഷം ജനുവരി ഒന്നിനു ശേഷം സംസ്ഥാനത്ത് എത്തിയവരിൽ വിദേശത്തെ ജോലിസ്ഥലത്തേക്കു മടങ്ങാൻ സാധിക്കാത്തവർക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം നൽകാൻ 25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.

നോർക്ക റൂട്സിനു തുക കൈമാറാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ അനുവദിച്ച 58.5 കോടി രൂപയ്ക്കു പുറമേയാണിത്. മറ്റു തീരുമാനങ്ങൾ:

∙ 27 റെയിൽവേ മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണത്തിനായി ഭേദഗതി വരുത്തിയ ധാരണാപത്രം കേരള റെയിൽ വികസന കോർപറേഷനുമായി ഒപ്പിടും. സംസ്ഥാന സർക്കാരും റെയിൽവേയും തമ്മിലാണു ധാരണാപത്രം.

∙ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആവശ്യമായ സാധനങ്ങളും സേവനങ്ങളും ഓൺലൈൻ വഴി സംഭരിക്കുന്നതിനു കേന്ദ്ര സർക്കാരിന്റെ ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലെയ്സുമായി (ജെം) ധാരണാപത്രം ഒപ്പിടും

∙ ഓൺലൈൻ മാധ്യമങ്ങളുടെ പരസ്യ നിരക്കു പരിഷ്കരിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു.

Content Highlights: Covid aid for returnees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA