ADVERTISEMENT

കൂത്തുപറമ്പ്/കൊച്ചി∙ താൽക്കാലികമായി ദത്തെടുത്തു വളർത്തിയ (ഫോസ്റ്റർ കെയർ) പതിനാലുകാരിയെ ദത്തെടുത്തയാൾ പീഡിപ്പിച്ച സംഭവത്തിൽ അന്നത്തെ ശിശുക്ഷേമസമിതിക്കു വീഴ്ച സംഭവിച്ചതായി സൂചന. നാടക പ്രവർത്തകനായ ശശികുമാർ വിമുക്ത ഭടൻ എന്നു തെറ്റിദ്ധരിപ്പിച്ചാണ് എറണാകുളം ശിശുക്ഷേമ സമിതിയിൽ നിന്നു കുട്ടിയെ ദത്തെടുത്തത്. 

മൂന്നു തവണ വിവാഹം ചെയ്ത കാര്യവും ആദ്യത്തെ വിവാഹ ബന്ധത്തിൽ മൂന്നു കുട്ടികളുണ്ടെന്നതും മറച്ചുവച്ചു. 2012–14 കാലയളവിൽ എറണാകുളത്തുനിന്നും കോഴിക്കോട്ടു നിന്നുമായി രണ്ടു പെൺകുട്ടികളെ ഇയാൾ ദത്തെടുത്തിരുന്നു. 

രേഖകൾ വിശദമായി പരിശോധിക്കുന്നതിലും കണ്ണൂരിലെ ശിശുക്ഷേമ സമിതിക്കു രേഖകൾ കൈമാറി നിജസ്ഥിതി ഉറപ്പാക്കുന്നതിലും വീഴ്ച സംഭവിച്ചതായാണു സൂചന. ഇരിട്ടി സ്വദേശിയും കൂത്തുപറമ്പ് കണ്ടംകുന്നിൽ താമസക്കാരനുമായ ശശികുമാറിനെ പെൺകുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ എട്ടിനു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൂന്നാം ഭാര്യ രത്നകുമാരിയും അറസ്റ്റിലായി. ഇരുവരും റിമാൻഡിലാണ്.

 സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടർക്കു മന്ത്രി കെ.കെ.ശൈലജ നിർദേശം നൽകി. എറണാകുളത്തെ മുൻ ശിശുക്ഷേമ സമിതിക്കു തെറ്റു പറ്റിയോ എന്നതും അന്വേഷിക്കും. 

Content Highlights: Kannur Koothuparamba minor rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com