കൊല്ലത്തും കുഞ്ഞനിയൻ

CPM-CPI-flags
SHARE

കൊല്ലം ∙ രാജ്യത്തു പാർട്ടിക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കൊല്ലം ജില്ലയിൽ നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ സിപിഐ ചരിത്രത്തിലാദ്യമായി സിപിഎമ്മിനു പിന്നിൽ പോകുന്നു. കഴിഞ്ഞ തവണ സിഎംപിക്കു നൽകിയ ചവറ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന നിലയെത്തിയതോടെയാണിത്.

2016 ൽ സിപിഎമ്മും സിപിഐയും 4 സീറ്റുകളിൽ വീതമാണു മത്സരിച്ചത് (സിപിഎം: കൊല്ലം, കുണ്ടറ, ഇരവിപുരം, കൊട്ടാരക്കര. സിപിഐ: ചടയമംഗലം, പുനലൂർ, ചാത്തന്നൂർ, കരുനാഗപ്പള്ളി). കുന്നത്തൂർ സീറ്റ് ആർഎസ്പി(എൽ)ക്കും പത്തനാപുരം കേരള കോൺഗ്രസി(ബി)നും ചവറ സിഎംപിക്കും നൽകി. സിഎംപി, സിപിഎമ്മിൽ ലയിച്ചതോടെ ഈ സീറ്റ് പാർട്ടിക്കു തന്നെയാണെന്ന നിലപാടിലാണു സിപിഎം. ഇതോടെ സിപിഎം 5, സിപിഐ 4 എന്നിങ്ങനെയാകും.

ജില്ലയിൽ 37,000 സിപിഐ അംഗങ്ങളുണ്ടായിരുന്നതിൽ നേരിയ കുറവു വന്നെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ല എന്ന റെക്കോർഡ് കൈമോശം വന്നിട്ടില്ല.

7 സീറ്റുകളിൽ വരെ സിപിഐ ജില്ലയിൽ മുൻപു മത്സരിച്ചിട്ടുണ്ട്. ആർഎസ്പി നേരത്തേ മത്സരിച്ചിരുന്ന 4 സീറ്റുകളിൽ രണ്ടെണ്ണം സിപിഎമ്മിന്റെ കയ്യിലെത്തി- കൊല്ലവും ഇരവിപുരവും. പിന്നാലെ ഇപ്പോൾ ചവറയും. കുന്നത്തൂർ ആർഎസ്പി–ലെനിനിസ്റ്റിനു നൽകുമോയെന്ന കാര്യം ചർച്ചയിലാണ്.

Content Highlights: Kerala assembly election: Kollam CPI 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA