എൽജെഡി 7 സീറ്റ് ചോദിക്കും: തൽക്കാലം ലയനമില്ല

MV-Shreyams-Kumar-LJD
എം.വി. ശ്രേയാംസ് കുമാർ
SHARE

തൃശൂർ ∙ തൽക്കാലം ജനതാദൾ എസുമായി ലയിക്കാതെ തന്നെ എൽഡിഎഫിൽ 7 സീറ്റ് ചോദിക്കാൻ ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) സംസ്ഥാന കമ്മിറ്റി തീരുമാനം. 15നു എൽഡിഎഫുമായി ചർച്ച നടത്തും. സിപിഎമ്മിന്റെ ലയന നിർദേശം പ്രകാരം ജനതാദൾ (എസ്) നേതാക്കളുമായി നേരത്തേ ചർച്ച നടത്തിയിരുന്നു.

തിരഞ്ഞെടുപ്പിനു തൊട്ടു മുൻപുള്ള ലയനം ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് എൽജെഡി സംസ്ഥാന സമിതിയിൽ നേതാക്കൾ പ്രകടിപ്പിച്ച ആശങ്ക. സിപിഎം മുന്നോട്ടു വച്ച നിർദേശം തള്ളിയെന്നു വരുന്നത് എൽജെഡി ആഗ്രഹിക്കുന്നില്ല. ചർച്ചകളിലൂടെ തീരുമാനമെടുക്കാൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിനെ യോഗം ചുമതലപ്പെടുത്തിയത് ഇതുകൊണ്ടാണ്. കർണാടകയിൽ ബിജെപിയുമായി കൈകോർക്കാൻ ജനതാദൾ (എസ്) നീക്കം തുടങ്ങിയ സാഹചര്യവും ലയനത്തിനെതിരായി പരിഗണിച്ചു. 

ജനതാദൾ എസിനു കഴിഞ്ഞ തവണ എൽഡിഎഫ് നൽകിയത് 5 സീറ്റാണ്. യുഡിഎഫ് എൽജെഡിക്കു നൽകിയത് 7 സീറ്റും. 12 സീറ്റുകൾ ഇരു പാർട്ടികൾക്കുമായി നൽകാനാകുമോ എന്നു കാര്യത്തിൽ എൽഡിഎഫിൽ ആശയക്കുഴപ്പമുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി 7 സീറ്റു ചോദിക്കാനാണ് എൽജെഡി തീരുമാനം. എൽഡിഎഫുമായി ചർച്ച ചെയ്യാൻ ഡോ. വർഗീസ് ജോർജ്, ദേശീയ സമിതി അംഗം കെ.പി. മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് എന്നിവരെ ചുമതലപ്പെടുത്തി.

Content Highlights: Kerala assembly election: LJD

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA