പൊലീസ് സൈബർഡോമിന്റെ മുന്നറിയിപ്പ്: അപരിചിതരുടെ വിഡിയോ കോൾ ചാടിക്കേറി എടുക്കല്ലേ!

mobile
SHARE

തിരുവനന്തപുരം ∙ അപരിചിതരുടെ വിഡിയോ കോളുകൾ അറ്റൻഡ് ചെയ്യരുതെന്ന് കേരള പൊലീസ് സൈബർഡോമിന്റെ മുന്നറിയിപ്പ്. ഇത്തരം വിഡിയോ കോൾ എടുക്കുന്നവരുടെ സ്ക്രീൻ ഷോട്ട്, റിക്കോർഡഡ് വിഡിയോ എന്നിവ ഉപയോഗിച്ചു ബ്ലാക്മെയിൽ ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.

തട്ടിപ്പുകാർ നഗ്നത പ്രദർശിപ്പിച്ചു കൊണ്ടായിരിക്കും ഇത്തരം വിഡിയോ കോളുകൾ ചെയ്യുന്നത്. അത് എടുക്കുന്ന നിമിഷം ഫ്രണ്ട് ക്യാമറ ഓണായി, കോൾ എടുത്തയാളുടെ മുഖവും സ്ക്രീനിലെത്തും. ഇതു രണ്ടും ചേർത്തുള്ള വിൻഡോയുടെ സ്ക്രീൻ ഷോട്ട് അവർ പകർത്തും. 

കോൾ അറ്റൻഡ് ചെയ്ത വ്യക്തി അശ്ലീലചാറ്റിൽ ഏർപ്പെട്ടുവെന്ന മട്ടിൽ പ്രചരിപ്പിക്കുമെന്നാകും പിന്നീടു ഭീഷണി. ഇത്തരത്തിൽ  പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.

Content Highlights: Kerala Police warning on video call

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA