ADVERTISEMENT

കൊച്ചി∙ പോക്സോ കേസിലെ ഭിന്നശേഷിക്കാരിയായ ഇരയുടെ മരണത്തിൽ ദൂരൂഹതയെന്ന് ആരോപണം.  കാലടി പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ ഇരയായ പതിനാലുകാരിയാണു തിങ്കളാഴ്ച പച്ചാളത്തെ ‘കഫർണാം’ ഓർഫനേജിൽ മരിച്ചത്. കേസ് വിചാരണ നടക്കുമ്പോഴുണ്ടായ മരണത്തിൽ ദുരൂഹത ആരോപിച്ചു പെൺകുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും കാക്കനാട്ടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചു. അസ്വാഭാവിക മരണത്തിനു നോർത്ത് പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം വൈകിട്ടു സംസ്കരിച്ചു.

പൊലീസ് പറയുന്നത്

2019 ജൂണിലാണു പോക്സോ കേസ് റജിസ്റ്റർ ചെയ്തത്.ജൂൺ 26നു പെൺകുട്ടിയെ കഫർണാം ഓർഫനേജിലെത്തിച്ചു. 

പിതാവും അയൽവാസിയുമാണു കേസിലെ പ്രതികൾ. കുട്ടിയുടെ അമ്മ മറ്റൊരാൾക്കൊപ്പമാണു കഴിയുന്നത്. 

മാനസികവളർച്ചയെത്താത്ത കുട്ടിക്ക് അനീമിയ അടക്കമുള്ള അസുഖങ്ങളുമുണ്ടായിരുന്നു.ഡിസംബർ 29നു പെൺകുട്ടിക്കു പനിയും ചുമയുമുണ്ടായപ്പോൾ പച്ചാളത്തെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു മരുന്നു വാങ്ങി.

 കഴിഞ്ഞ തിങ്കളാഴ്ച ക്ഷീണം കൂടുതലായപ്പോൾ കെയർഹോം അധികൃതർ ക്ലിനിക്കിൽ വിവരം അറിയിച്ചു. 

ഡോക്ടറുടെ നിർദേശപ്രകാരം ടെസ്റ്റുകൾക്കായി ഉച്ചയോടെ കുട്ടിയെ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ 2.20 നു കുട്ടി കുഴഞ്ഞുവീണു മരിച്ചു. 

Content Highlights: POCSO victim death in Kochi 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com