വാളയാർ: റിപ്പോർട്ടിന്മേൽ നടപടിയെടുത്തെന്ന് സർക്കാർ

walayar
ഓർമകൾതൊട്ട താരാട്ട് : വാളയാറിൽ പീഡനത്തിനിരയായി മരിച്ച സഹോദരിമാരിൽ മൂത്തയാളുടെ നാലാം ഓർമദിനമായ ഇന്നലെ കുട്ടികൾ മരിച്ച ഒറ്റമുറി വീട്ടിൽ തെളിയിച്ച വിളക്കിനു സമീപം സൂക്ഷിച്ചിരിക്കുന്ന കുട്ടികളുടെ ഉടുപ്പും ചെരിപ്പും കൊലുസും നോക്കുന്ന അമ്മ. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
SHARE

തിരുവനന്തപുരം ∙ വാളയാറിൽ ലൈംഗിക പീഡനം നേരിട്ട പ്രായപൂർത്തിയാകാത്ത 2 സഹോദരിമാർ മരിച്ച സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന പി.കെ.ഹനീഫ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായി സർക്കാർ.

കേസ് ആദ്യം അന്വേഷിച്ച മുൻ എസ്ഐ ചാക്കോയുടെ വീഴ്ച നിന്ദ്യാർഹമാണെന്ന റിപ്പോർട്ടിലെ പരാമർശത്തെത്തുടർന്നു ചാക്കോയെ ഇത്തരം കേസന്വേഷണങ്ങളിൽ നിന്നു മാറ്റിനിർത്തും. മറ്റ് ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച ഡിജിപി പരിശോധിക്കും. 

പ്രോസിക്യൂട്ടർമാരായിരുന്ന ലത ജയരാജിനെയും ജലജ മാധവനെയും ഭാവിയിൽ സെഷൻസ് കോടതികളിൽ പബ്ലിക് പ്രോസിക്യൂട്ടർമാരായി പരിഗണിക്കേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടും ശുപാർശകളിന്മേൽ സ്വീകരിച്ച നടപടികളുടെ ആക്‌ഷൻ ടേക്കൺ റിപ്പോർട്ടും സർക്കാർ നിയമസഭയിൽ വച്ചു.

പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് 2017 ലാണ്. സംഭവം വൻ വിവാദമായപ്പോൾ മുൻ ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷനുമായ പി.കെ.ഹനീഫയെ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിനു നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടിരുന്നില്ല.

Content Highlights: Walayar case; Commission report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA