വിവരാവകാശ നിയമം: മാനദണ്ഡം എളുപ്പമല്ലെന്ന് മുഖ്യമന്ത്രി

pinarayi-vijayan
SHARE

തിരുവനന്തപുരം ∙ വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ ചിലർ ദുരുപയോഗപ്പെടുത്തുന്നതായി പരാതിയുണ്ടെങ്കിലും ഇതു സംബന്ധിച്ചു വ്യക്തമായ മാനദണ്ഡം രൂപപ്പെടുത്തുക സർക്കാരിന് എളുപ്പമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്താണ് ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുകയെന്നു പരിശോധിക്കുമെന്നും നിയമസഭയിൽ എ.എൻ.ഷംസീറിന്റെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നൽകി.

ഒരേ അപേക്ഷകർ പലതവണ അപേക്ഷ സമർപ്പിക്കുന്നതും കൃത്യമായ മറുപടി നൽകാൻ കഴിയാത്ത സങ്കീർണ വിഷയങ്ങൾ ഉന്നയിക്കുന്നതും മറുപടിയിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് അപ്പീൽ നൽകുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള അപേക്ഷകർക്കുള്ള സൗജന്യങ്ങൾ ദുരുപയോഗം ചെയ്യുന്ന സ്ഥിതിയുമുണ്ട്. വിവരാവകാശ നിയമം ദുരുപയോഗപ്പെടുത്തുന്ന മാഫിയ സംഘങ്ങൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നുവെന്നായിരുന്നു ഷംസീറിന്റെ ആരോപണം.

Content Highlights: Kerala CM on RTI

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA