ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രി തോമസ് ഐസക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്നു സൂചന. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ 20 വർഷം നീണ്ട കാലയളവാണെന്നും വീണ്ടും മത്സരിക്കണോയെന്നതു പാർട്ടിയാണു തീരുമാനിക്കേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു. ‘‘പാർട്ടി പറയട്ടെ. എന്നോട് ചോദിച്ചിട്ടല്ലല്ലോ എന്നെ എംഎൽഎ ആക്കാനും മന്ത്രിയാക്കാനും പാർട്ടി തീരുമാനിച്ചത്. 

മൊത്തത്തിലുള്ള സ്ഥിതിഗതികൾ കണക്കിലെടുത്ത് ഉചിതമായ തീരുമാനം പാർട്ടിയെടുക്കും. വിരക്തിയൊന്നുമില്ലെങ്കിലും 20 വർഷമെന്നത് ചെറിയ കാലമല്ല’’ - തോമസ് ഐസക് പറഞ്ഞു. ഐസക്കില്ലെങ്കിൽ ആലപ്പുഴയിലാര് എന്ന ചർച്ചകളും ഇതോടെ സജീവമായി.

സാമ്പത്തിക പ്രതിസന്ധി തുടരുന്നതും കിഫ്ബി പദ്ധതികളുടെ തുടർച്ചയും പരിഗണിച്ച് തുടർഭരണ പ്രതീക്ഷയിൽ ധനകാര്യം നോക്കാൻ തോമസ് ഐസക് തന്നെ വേണം എന്നു പാർട്ടി തീരുമാനിച്ചാൽ ആലപ്പുഴയിൽ അദ്ദേഹം അഞ്ചാം അങ്കത്തിനിറങ്ങും. മറിച്ചെങ്കിൽ 31,032 വോട്ടുകളുടെ ഭൂരിപക്ഷമുള്ള ആലപ്പുഴയിൽ പുതുമുഖത്തിന് അവസരം ലഭിച്ചേക്കും.

English Summary: Thomas Isaac not to contest assembly polls unless party demands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com