കോഴിക്കോട് ∙ പെൻഷൻ പുതുക്കാൻ ചികിത്സാകേന്ദ്രങ്ങളിൽ നിന്നു സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം കാൻസർ രോഗികളെ ദുരിതത്തിലാക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയാൽ മതിയെന്നു കഴിഞ്ഞ നവംബറിൽ സർക്കാർ വ്യക്തമാക്കിയിരുന്നുവെങ്കിലും അത് ഉത്തരവായി ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കോവിഡിനിടെ കാൻസർ രോഗികൾ ദീർഘദൂരം യാത്ര ചെയ്ത് ആശുപത്രികളിലെത്തി സർട്ടിഫിക്കറ്റ് വാങ്ങേണ്ട സ്ഥിതിയാണ് ഇപ്പോൾ.
അനർഹരായവർ കടന്നുകൂടാൻ ഇടയുണ്ടെന്നും അതിനാലാണ് പിഎച്ച്സികളിലെ സർട്ടിഫിക്കറ്റ് സ്വീകരിക്കാത്തതെന്നുമാണ് ഇതേക്കുറിച്ച് അന്വേഷിച്ച രോഗികൾക്ക് സർക്കാരിൽ നിന്നു ലഭിച്ച മറുപടി.
English Summary: Cancer patients in difficulty