ADVERTISEMENT

തിരുവനന്തപുരം ∙ വിനോദ നികുതി ഒഴിവാക്കാനും തിയറ്ററുകൾ അടഞ്ഞു കിടന്ന കാലത്തെ വൈദ്യുതി നിരക്കിൽ പകുതി ഇളവു ചെയ്യാനും സിനിമ സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ധാരണയായെങ്കിലും ബജറ്റിൽ ഇതുൾപ്പെടെ സിനിമ മേഖലയ്ക്കു കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ല. 

കഴിഞ്ഞ 2 ബജറ്റിലും ചെയ്തതു പോലെ വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാൻ അവരുടെ സിനിമകൾക്കു 3 കോടി രൂപ ഇത്തവണയും വകയിരുത്തി. എന്നാൽ, കഴിഞ്ഞ ബജറ്റിൽ പട്ടിക വിഭാഗക്കാരായ സംവിധായകരുടെ സിനിമകൾക്കായി 3 കോടി രൂപ മാറ്റിവച്ചത് ഇത്തവണ 2 കോടിയായി ചുരുക്കി. ഒരു സിനിമയ്ക്കുള്ള സഹായം 50 ലക്ഷമാണ്.  

കൊച്ചി കടവന്ത്രയിൽ സിനിമ പോസ്റ്റ് പ്രൊഡക‍്ഷൻ സെന്റർ ആരംഭിക്കുമെന്നതാണു പുതിയ പ്രഖ്യാപനം. എന്നാൽ ഇതിനായി തുകയൊന്നും വകയിരുത്തിയിട്ടില്ല.

∙ അമച്വർ നാടകങ്ങൾക്കായി ഇത്തവണയും 3 കോടി രൂപ വകയിരുത്തി. ഒരു നാടകത്തിന് 5 ലക്ഷം രൂപ വരെയാണു സഹായം. പ്രഫഷനൽ നാടകങ്ങൾക്കു സഹായം 2 കോടി. 

∙ യുവ കലാകാരന്മാർക്കുള്ള 1000 ഫെലോഷിപ് തുടരും. 

∙ തിരുവനന്തപുരം സൂര്യ ഫെസ്റ്റ്, തൃശൂർ ഹൈദരാലി കഥകളി അക്കാദമി, ഉമ്പായി മ്യൂസിക് അക്കാദമി- 50 ലക്ഷം വീതം

∙കെപിഎസിയുടെ നാടക ചരിത്ര പ്രദർശന സ്ഥിരം വേദി- 1 കോടി

∙ എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിർമിക്കാൻ– 5 കോടി. 

∙ ആറന്മുളയിൽ സുഗത കുമാരിയുടെ തറവാട്ട് വീട്ടിൽ ദൃശ്യ-ശ്രവ്യ ശേഖരവും മ്യൂസിയവും- 2 കോടി

∙വരാപ്പുഴ കൂനമ്മാവിൽ ചാവറ മ്യൂസിയം-50 ലക്ഷം

∙ തിരുവിതാംകൂർ-കൊച്ചി നിയമസഭാംഗങ്ങളായിരുന്ന പട്ടിക വിഭാഗത്തിലെ നവോത്ഥാന നായകർക്കെല്ലാം സ്വദേശത്ത് സ്മാരകം- 25 ലക്ഷം വീതം

∙ തൃശൂരിൽ സ്വാമി വിവേകാനന്ദ പ്രതിമ സ്ഥാപിക്കുന്നതിന് പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിന്- 25 ലക്ഷം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com