ADVERTISEMENT

ന്യൂഡൽഹി/ തിരുവനന്തപുരം ∙ കോവിഡിനെതിരെ വാക്സീൻ പ്രതിരോധം തീർക്കാനുള്ള രാജ്യത്തിന്റെ പോരാട്ടത്തിന് ഇന്നു തുടക്കം. രാവിലെ 10.30നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെ വാക്സീൻ കുത്തിവയ്പിനു തുടക്കം കുറിക്കും. എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുമായും പ്രധാനമന്ത്രി സംവദിക്കും. 

വൈകിട്ട് 5വരെ നടക്കുന്ന കുത്തിവയ്പിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 133 കേന്ദ്രങ്ങളാണുള്ളത്. എറണാകുളം ജില്ലയിൽ 12 ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 ഉം കേന്ദ്രങ്ങൾ വീതമാണുള്ളത്. മറ്റു ജില്ലകളിൽ 9 കേന്ദ്രങ്ങൾ വീതം. ഓരോ കേന്ദ്രത്തിലും 100 ആരോഗ്യ പ്രവർത്തകർ വീതം ഹാജരാകും. ഇന്നു പങ്കെടുക്കേണ്ടവർക്ക് നിർദേശമടങ്ങിയ എസ്എംഎസ് ഇന്നലെ രാത്രി അയച്ചു. ഉദ്ഘാടന ദിവസമായ ഇന്നു 10.30നാണു കുത്തിവയ്പ് ആരംഭിക്കുന്നതെങ്കിലും മറ്റു ദിവസങ്ങളിൽ 9നു തുടങ്ങും. 

ഒരാൾക്കു കുത്തിവയ്ക്കുന്നതു 0.5 മില്ലി ലീറ്റർ കോവിഷീൽഡ് വാക്‌സീൻ. 28 ദിവസത്തിനുശേഷം അടുത്ത ഡോസ്. 2 ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. ഒരാൾക്കു കുത്തിവയ്പിന് 4–5 മിനിറ്റ് വരെ വേണ്ടിവരും. കുത്തിവയ്പു കഴിഞ്ഞാലും 30 മിനിറ്റ് നിരീക്ഷണ മുറിയിൽ ഇരിക്കണം. ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി അവിടത്തെ ഉദ്യോഗസ്ഥൻ ബോധവൽക്കരണം നൽകും. 

കുത്തിവയ്പു കേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ചികിത്സയ്ക്ക് എല്ലാ കേന്ദ്രങ്ങളിലും  കരുതൽ കിറ്റ് ഉണ്ടാകും. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. 

മന്ത്രി കെ.കെ. ശൈലജ കുത്തിവയ്പു കേന്ദ്രമായ കണ്ണൂർ ജില്ലാ ആശുപത്രി സന്ദർശിക്കും. വാക്‌സിനേഷൻ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com