ADVERTISEMENT

സർവകലാശാലകളിൽ മികവുറ്റ 30 ഓട്ടോണമസ് ഇന്റർ യൂണിവേഴ്സിറ്റി സെന്ററുകൾ, സ്കൂളുകൾ എന്നിവ സ്ഥാപിക്കാൻ സർക്കാ‍ർ ഉന്നമിടുന്നു. ശാസ്ത്ര പ്രതിഭകളായ എം.ജി.കെ. മേനോൻ, ഇ.സി.ജി. സുദർശനൻ, ഇ.കെ. അയ്യങ്കാർ, ബി.സി. ശേഖർ, ജി.എൻ. രാമചന്ദ്രൻ, അന്ന മാണി, പി.കെ. മേനോൻ, ആർ.എസ്. കൃഷ്ണൻ, പി.ആർ. പിഷാരടി, ഇ.കെ. ജാനകിയമ്മാൾ, കെ.ആർ. രാമനാഥൻ, ഗോപിനാഥ് കർത്ത, എം.കെ. വേണു ബാപ്പു തുടങ്ങിയവരുടെ പേരിലായിരിക്കും ഇവ അറിയപ്പെടുക. 

മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു 100 കോടി. പശ്ചാത്തല സൗകര്യസൃഷ്ടിക്ക് കിഫ്ബിയിൽ നിന്ന് 500 കോടി നൽകും.

മേജർ സർവകലാശാലകൾക്ക് പരമാവധി 125 കോടി രൂപ വീതവും മറ്റുള്ളവയ്ക്ക് 75 കോടി രൂപ വീതവും കിഫ്ബിയിൽ നിന്നു സഹായം. കിഫ്ബിയിൽ നിന്ന് ഇതുവരെ അനുവദിച്ചതടക്കം മൊത്തം 2000 കോടി രൂപ സർവകലാശാലകളുടെ നവീകരണത്തിനായി ചെലവഴിക്കും.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ പദ്ധതി അടങ്കൽ 1175 കോടി. ഇതിൽ 392 കോടി 15 സർവകലാശാലകൾക്ക്.

 ഐഐഐടിഎംകെയ്ക്ക് 24 കോടി. ഇന്നവേറ്റീവ് ഗവേഷണത്തിനും വ്യവസായ ഉന്നത വിദ്യാഭ്യാസ മേഖലകളുടെ ഏകോപനത്തിനും 20 കോടി.

 

ഡോ.പൽപ്പു എപ്പിഡെമിയോളജി സ്കൂൾ

ആരോഗ്യ സർവകലാശാലയിൽ സ്ഥാപിക്കുന്ന സ്കൂൾ ഓഫ് എപ്പിഡെമിയോളജിക്കൽ സ്റ്റഡീസിനു ഡോ.പൽപ്പുവിന്റെ പേരു നൽകും. തൃശൂർ മെഡിക്കൽ കോളജിനെ ക്യാംപസ് മെഡിക്കൽ കോളജായി രൂപാന്തരപ്പെടുത്തും.

സർക്കാർ കോളജുകളുടെ പശ്ചാത്തലസൗകര്യ വികസനത്തിന് 56 കോടി. നാക് അക്രഡിറ്റേഷനു വേണ്ടിയുള്ള സൗകര്യങ്ങളൊരുക്കുന്നതിന് 28 കോടി.  ആലുവ യുസി കോളജിൽ പിജിയുടെയും പികെവിയുടെയും സ്മാരകമായി ലൈബ്രറി കെട്ടിടം നിർമിക്കുന്നതിന് 5 കോടി. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ രജതജൂബിലി വർഷ പദ്ധതികൾക്ക് 20 കോടി രൂപ നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com