ADVERTISEMENT

കോട്ടയം ∙  കർഷകർക്കു കൈത്താങ്ങായ ബജറ്റാണ് ധനമന്ത്രി ഡോ.തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. റബറിന്റെ താങ്ങുവില വർധന, നെല്ല്, നാളികേര കർഷകർക്കുള്ള പദ്ധതികൾ, നൂതന കാർഷികസംരംഭങ്ങൾ എന്നിവയെല്ലാം കർഷകർക്കു കൈത്താങ്ങാകും. കാരുണ്യ പദ്ധതി തുടരാനുള്ള തീരുമാനവും സാധാരണക്കാർക്ക് ഏറെ ആശ്വാസമേകുമെന്ന് ജോസ് കെ.മാണി പറഞ്ഞു.

തുടർ ഭരണം ഉറപ്പുള്ളതുകൊണ്ട് വിമർശനം: കാനം

തിരുവനന്തപുരം ∙ ഇടതുമുന്നണിക്കു തുടർഭരണം ലഭിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ബജറ്റ് നിർദേശങ്ങളെ പ്രതിപക്ഷനേതാവ് കണ്ണടച്ചു വിമർശിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബജറ്റ് കേരള വികസനത്തിനു പുതിയ ദിശാബോധം നൽകുന്നതാണ്. തൊഴിലില്ലായ്മ പരിഹരിക്കാൻ നിർദേശമുണ്ട്.

ജീവിത ഭദ്രത ഉറപ്പാക്കാൻ സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിച്ചു. പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനും വൻകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിനും പ്രാധാന്യം നൽകിയെന്നും പറഞ്ഞു.

ആവശ്യങ്ങളും ഭാവിയും കണ്ടുള്ള ബജറ്റ്: സിപിഎം

തിരുവനന്തപുരം ∙ ഇടതു ബദൽ സൃഷ്ടിക്കാനുള്ള സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തി പ്രതിഫലിക്കുന്നതാണു ബജറ്റ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളത്തിന്റെ ഇന്നത്തെ ആവശ്യങ്ങളും ഭാവിയും കണ്ടുകൊണ്ടുള്ളതാണ്‌ ഈ ബജറ്റ്‌.

പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള കരുതൽ ബജറ്റിന്റെ സവിശേഷതയാണ്‌. മൂലധന ചെലവുകൾക്കായി കിഫ്‌ബി വഴി നടത്തിയ ഇടപെടലുകൾ ഫലം കണ്ടു തുടങ്ങിയെന്നു വ്യക്തമായി – സിപിഎം  പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com