ADVERTISEMENT

കൊച്ചി ∙ അഭയ കേസ് വിധിയിലെ ചില നിരീക്ഷണങ്ങളെ ക്രൈസ്തവസഭയെ അധിക്ഷേപിക്കാനുള്ള മാർഗമായി ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും ദുരുപയോഗിക്കുന്നതായി സിറോ മലബാർ സഭാ സിനഡ്.

സിസ്റ്റർ അഭയയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതു സഭയാണെന്നതു മറച്ചുവച്ചുള്ള അപവാദ പ്രച‌ാരണത്തിൽ ആശങ്കയും ദുഃഖവുമുണ്ട്. സിബിഐ കോടതി വിധി സഭ സ്വീകരിക്കുന്നു. വിധിയുടെ ഉള്ളടക്കത്തെക്കുറിച്ചു ചില ന്യായാധിപന്മാരും  ഫൊറൻസിക് വിദഗ്ധരും കുറ്റാന്വേഷണ പ്രാവീണ്യമുള്ളവരും പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള വ്യത്യസ്താഭിപ്രായങ്ങൾ ഗൗരവമായി പരിഗണിക്കണം. ഇക്കാര്യത്തിൽ കേരളത്തിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ നിലപാടിനോടൊപ്പമാണു സിറോ മലബാർ സഭയും. നിരപരാധികൾ ശിക്ഷിക്കപ്പെടുകയും യഥാർഥ പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്. മേൽക്കോടതികളുടെ വിധിതീർപ്പിൽ നിജസ്ഥിതി കൂടുതൽ വ്യക്തമാകുമെന്നു സഭയ്ക്കു പ്രതീക്ഷയുണ്ട്.

സഭയുടെ പേരിൽ അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് ഉത്തരവാദപ്പെട്ടവർ മാറിനിൽക്കണം. അത്തരം പ്രസ്താവനകളെ വിശ്വാസികളും പൊതുസമൂഹവും അവഗണിക്കണമെന്നും സിനഡ് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com