ADVERTISEMENT

ചാത്തന്നൂർ ∙ നിയമസഭയെ സിപിഎമ്മിന്റെ പ്രകടനപത്രിക പ്രഖ്യാപിക്കാനുള്ള വേദിയാക്കിയെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരഞ്ഞെടുപ്പിനു 2 മാസം മാത്രം ബാക്കി നിൽക്കെ വോട്ട് ഓൺ അക്കൗണ്ട് ആണ് അവതരിപ്പിക്കേണ്ടിയിരുന്നത്.

കർഷകരുടെ പേരിൽ നടത്തുന്ന സമരത്തിനു പിന്തുണ നൽകുന്ന സിപിഎം എന്തുകൊണ്ടാണ് കേരളത്തിൽ താങ്ങുവില നിയമം (എംഎസ്പി ആക്ട്) നടപ്പാക്കാത്തത്? രാജ്യത്ത് ഏറ്റവും കുടുതൽ കർഷക ആത്മഹത്യ കേരളത്തിലാണ്.

തിരഞ്ഞെടുപ്പ് വരെ മാത്രം കാലാവധി ഉള്ള സർക്കാർ നടപ്പാക്കാൻ അധികാരമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ  കബളിപ്പിക്കുകയാണ് - മുരളീധരൻ പറഞ്ഞു.

കബളിപ്പിക്കൽ ബജറ്റ്: സുരേന്ദ്രൻ

ബജറ്റ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണ്. 3 ലക്ഷം കോടി പൊതുകടത്തിൽ നിന്ന് 5 ലക്ഷം കോടിയിലേക്ക് കേരളം നീങ്ങും.

-കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com