കെ – സ്വിഫ്റ്റ് രൂപീകരണം: യൂണിയനുകളുമായി സിഎംഡി നടത്തിയ ചർച്ച പരാജയം

ksrtc-bus
SHARE

തിരുവനന്തപുരം∙ ദീർഘദൂര സർവീസുകൾക്കായി പ്രത്യേക കമ്പനി ( കെ –സ്വിഫ്റ്റ് ) രൂപീകരിക്കുന്നതിൽ കെഎസ്ആർടിസി സിഎംഡി, തൊഴിലാളി യൂണിയനുകളുമായി നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയം. കോൺഗ്രസ് പിന്തുണയുള്ള ടിഡിഎഫും ബിഎംഎസും സ്വിഫ്റ്റിനെ പൂർണമായും എതിർത്തപ്പോൾ വ്യവസ്ഥകളോടെ അംഗീകരിക്കാമെന്നായിരുന്നു സിഐടിയു നിലപാട്.

 യൂണിയനുകളുടെ ‍ വികാരം സർക്കാരിനെ അറിയിക്കാമെന്നല്ലാതെ കാര്യമായ പ്രതികരണത്തിന് സിഎംഡി ബിജു പ്രഭാകറും തയാറായില്ല. യൂണിയനുകൾ എതിർത്താലും കമ്പനി രൂപീകരണവുമായി മുന്നോട്ടുപോകുമെന്നാണ് സർക്കാർ നിലപാട്. 3 മണിക്കൂർ ചർച്ച നീണ്ടെങ്കിലും ഇരുകൂട്ടരും അയഞ്ഞില്ല.

 സ്വതന്ത്രമായ പ്രത്യേക കമ്പനി രൂപീകരിച്ചേ പുതിയ ബസുകൾ വാങ്ങാനാകൂവെന്നും എങ്കിലേ കിഫ്ബി സാമ്പത്തിക സഹായം ലഭിക്കൂവെന്നും സിഎംഡി അറിയിച്ചു. നേരത്തേ, തന്നെ കണ്ട ബിജു പ്രഭാകറിനോട് വിവാദ പ്രസ്താവന ഒഴിവാക്കണമെന്നും നവീകരണവുമായി മുന്നോട്ടുപോകാമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. 

Content Highlights: KSRTC SWIFT discussion failed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA