ഡീസൽ വില റെക്കോർഡ‌ിൽ; 79.62 രൂപ

diesel
SHARE

കൊച്ചി∙ സംസ്ഥാനത്ത് ഡീസൽ വില റെക്കോർഡ് ഉയരത്തിൽ. ഇന്ന് 27 പൈസ കൂടി ഉയർന്നതോടെ കൊച്ചി നഗരത്തിൽ ഒരു ലീറ്റർ ഡീസലിന്റെ വില 79.62 രൂപയായി. 79.40 രൂപയെന്ന 2018 ഒക്ടോബറിലെ റെക്കോർഡാണ് തകർത്തത്. പെട്രോൾ വിലയും റെക്കോർഡ് നിലവാരത്തിനു തൊട്ടടുത്തെത്തി. 85.47 രൂപയാണ് കൊച്ചി നഗരത്തിനുള്ളിലെ വില. 85.99 രൂപയാണ് 2018ലെ റെക്കോർഡ്.

ട്രഷറി സ്ഥിരനിക്ഷേപം: പലിശ കുത്തനെ കുറച്ചു

തിരുവനന്തപുരം ∙ ട്രഷറി സ്ഥിരനിക്ഷേപത്തിന്റെ പലിശ സർക്കാർ കുത്തനെ കുറച്ചു. വിവിധ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 1.1% മുതൽ 2.1% വരെയാണ് വെട്ടിക്കുറച്ചത്. ഏറ്റവും ഉയർന്ന പലിശനിരക്ക് ഇനി 7.5% ആയിരിക്കും. നിലവിൽ ഇത് 8.5% ആണ്. 

Content Highlights: Diesel price hits record in Kerala  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA