ADVERTISEMENT

കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 20 പ്രതികൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പിനു വേണ്ടി പ്രതിഭാഗം സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കുന്നതു കോടതി 25ലേക്കു മാറ്റി. ദേശവിരുദ്ധ സ്വഭാവമുള്ള കുറ്റകൃത്യത്തിലെ നിർണായക അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ പ്രതികൾക്കു വിചാരണഘട്ടത്തിൽ മാത്രം കുറ്റപത്രത്തിന്റെ പകർപ്പു നൽകിയാൽ മതിയെന്ന നിലപാടാണ് എൻഐഎ സ്വീകരിച്ചിട്ടുള്ളത്.

എന്നാൽ, കുറ്റപത്രത്തിന്റെ പകർപ്പു ലഭിക്കേണ്ടതു പ്രതികളുടെ അവകാശമാണെന്ന നിലപാടിലാണു പ്രതിഭാഗം. വേണ്ടി വന്നാൽ കുറ്റപത്രത്തിലെ നിർണായക വിവരങ്ങൾ മറച്ചതിനു ശേഷം പകർപ്പു നൽകാൻ അന്വേഷണ സംഘം തയാറായേക്കും. കേസിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷകളും കോടതി 25 നു പരിഗണിക്കും. കസ്റ്റംസ് റജിസ്റ്റർ ചെയ്ത കള്ളക്കടത്തു കേസിൽ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായർ എന്നിവരുടെ റിമാൻഡ് സാമ്പത്തിക കുറ്റവിചാരണക്കോടതി നീട്ടി.

English Summary: Diplomatic Baggage Gold Smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com