ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തുടരുന്നു. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായർ എന്നിവർ ഒരു വർഷത്തിനിടെ എത്ര പ്രാവശ്യം സെക്രട്ടേറിയറ്റിലെത്തി, മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയോ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ അടക്കം ആരെയെല്ലാം സന്ദർശിച്ചു തുടങ്ങിയ വിവരങ്ങൾ കണ്ടെത്താനാണു പരിശോധന. മുഖ്യമന്ത്രിയുടെ ഓഫിസിലേതടക്കം ഒരു വർഷത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ മാസങ്ങൾക്കു മുൻപു തന്നെ ആവശ്യപ്പെട്ടെങ്കിലും ഉടൻ നൽകേണ്ടതില്ലെന്നായിരുന്നു സർക്കാർ തീരുമാനം. ഇപ്പോഴാണ് ഇതിനാവശ്യമായ സാങ്കേതിക സഹായം നൽകുന്നത്.

മരാമത്തു വകുപ്പാണു സെക്രട്ടേറിയറ്റിലെ ഒരു വർഷത്തെ ദൃശ്യങ്ങൾ പകർത്തുന്നത്. പതിനഞ്ചോളം ദിവസത്തെ ദൃശ്യങ്ങൾ എൻഐഎ പകർത്തിയെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ 83 ക്യാമറകളിലെയും ദൃശ്യങ്ങൾ പകർത്താൻ 400 ടെറാ ബൈറ്റ് ശേഷിയുള്ള ഹാർഡ് ഡിസ്ക് വേണമെന്ന് ഐടി വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ചു ഹാർഡ് ഡിസ്ക് വാങ്ങാൻ 68 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.

ടെൻഡറിലേക്കു പോകാൻ തീരുമാനിച്ചിരുന്നെങ്കിലും മരാമത്തു വകുപ്പു ഹാർഡ് ഡിസ്ക് വാങ്ങി പകർത്തട്ടെയെന്നു സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ചാണു ഹാർഡ് ഡിസ്ക് വാങ്ങി ദൃശ്യങ്ങൾ പകർത്തിത്തുടങ്ങിയത്. 2019 ജൂലൈ മുതലുള്ള ഒരു വർഷത്തെ ദ്യശ്യങ്ങളാണ് എൻഐഎ നേരത്തെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. 

English Summary: NIA collects CCTV visuals regarding gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com