മാലിന്യ സംസ്കരണം: കൊച്ചി കോർപറേഷന് 14.92 കോടി പിഴ

kochi-corporation-office-1
കൊച്ചി കോർപ്പറേഷൻ ഓഫിസ് (ഫയൽ ചിത്രം)
SHARE

കൊച്ചി ∙ മാലിന്യ സംസ്കരണ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിനു കൊച്ചി കോർപറേഷനു മലിനീകരണ നിയന്ത്രണ ബോർഡ് 14.92 കോടി രൂപ പിഴചുമത്തി. 15 ദിവസത്തിനകം തുക കെട്ടിവയ്ക്കണം. നോട്ടിസിന്റെ പകർപ്പു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിനും നൽകിയിട്ടുണ്ട്. ട്രൈബ്യൂണൽ നിയമിച്ച സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റി ഖരമാലിന്യ സംസ്കരണത്തിൽ കൊച്ചി നഗരസഭയുടെ വീഴ്ച സംബന്ധിച്ചു സമർപ്പിച്ച റിപ്പോർട്ട് 21നു പരിഗണനയ്ക്കു വരുന്ന സാഹചര്യത്തിലാണിത്. ഇതേ വീഴ്ചയ്ക്കു കഴിഞ്ഞ ഓഗസ്റ്റിൽ കോർപറേഷനു 13.31 കോടി രൂപ പിഴ ചുമത്തിയിരുന്നു. 

Content Highlights: Waste management: Penalty on Kochi Corporation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA