ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടക്കുമെന്നു സൂചന. മാർച്ചിൽ എസ്എസ്എൽസി മേയിൽ സിബിഎസ്ഇ പരീക്ഷകൾ നടക്കുന്നതിനാൽ ഏറ്റവും ഉചിതമായ സമയം ഏപ്രിൽ പകുതിയോടെയാണെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനോടു ശുപാർശ ചെയ്തു. ഫെബ്രുവരി അവസാനമോ മാർച്ചിലോ വിജ്ഞാപനം പുറപ്പെടുവിക്കും. 

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാരുടെ എണ്ണവും മറ്റു വിശദാംശങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഇന്നു വാർത്താ സമ്മേളനത്തിൽ അറിയിക്കും. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസരം ഇപ്പോഴുമുണ്ട്. അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: Kerala assembly election likely in April

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com