ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്. ഹരികൃഷ്ണനു കസ്റ്റംസിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ വിവരിച്ചു ചീഫ് സെക്രട്ടറി കേന്ദ്ര ധനസെക്രട്ടറിക്കു കത്തെഴുതിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഹരികൃഷ്ണനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പേരും മറ്റും കത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. സംഭവത്തിൽ നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനുചിതവും ക്രമരഹിതവുമായ പെരുമാറ്റം ഇനിയും ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നു നിയമസഭയിൽ വി. ജോയിയുടെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി മറുപടി നൽകി.

കസ്റ്റംസ് വകുപ്പ് സമൻസ് അയയ്ക്കുകയും തുടർന്നു ഹരികൃഷ്ണൻ കൊച്ചിയിലുള്ള കസ്റ്റംസ് പ്രിവന്റീവ് ഓഫിസിൽ കഴിഞ്ഞ 5 ന് ഹാജരാകുകയും ചെയ്തിരുന്നു. മടങ്ങി വന്നശേഷം ഹരികൃഷ്ണൻ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് നൽകി. തന്നോടു മാന്യമല്ലാത്ത രീതിയിൽ പെരുമാറിയതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്. 

ചില പ്രത്യേക രീതിയിൽ കാര്യങ്ങൾ പറയാൻ നിർബന്ധിക്കുകയും അതിനു തയാറായില്ലെങ്കിൽ ഭവിഷ്യത്തു നേരിടേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Content Highlights: Pinarayi Vijayan against customs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com