മരണാസന്നൻ ആയിട്ടും പിതാവിനെ സംരക്ഷിച്ചില്ല; മകൻ അറസ്റ്റിൽ

HIGHLIGHTS
  • മരണത്തിലേക്കു നയിക്കുന്ന പ്രവൃത്തി ചെയ്തുവെന്ന കുറ്റം
SHARE

മുണ്ടക്കയം ∙ വയോധികനായ അച്ഛന്റെ മരണം മകന്റെ പരിചരണക്കുറവു മൂലമെന്നു കണ്ടെത്തി. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൻപതാൽ അസംബനി തൊടിയിൽ വീട്ടിൽ പൊടിയൻ (80) മരിച്ച സംഭവത്തിലാണു മകൻ റെജിയെ (40) പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 304 (മരണത്തിലേക്കു നയിക്കുന്ന പ്രവൃത്തി സ്വയം ഇച്ഛയോടെ ചെയ്യുക), സീനിയർ സിറ്റിസൻ പ്രൊട്ടക്‌ഷൻ ആക്ട് തുടങ്ങിയവ പ്രകാരമാണു കേസ് എടുത്തിരിക്കുന്നതെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി ജെ. സന്തോഷ് കുമാർ പറഞ്ഞു. 

മക്കൾ സംരക്ഷിക്കാത്തതിനെത്തുടർന്നാണു വയോധികൻ മരിച്ചതെന്നു സാമൂഹികനീതി വകുപ്പും റിപ്പോർട്ട് നൽകി. പൊടിയനൊപ്പമുണ്ടായിരുന്ന ഭാര്യ അമ്മിണി (76) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. അമ്മിണിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ പറഞ്ഞു. അമ്മിണിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ന്യൂറോ വിഭാഗത്തിലെ പരിശോധനയ്ക്കും ചികിത്സയ്ക്കും നിർദേശിച്ചിട്ടുണ്ട്. 

English Summary: Son locks up parents in home: Son in police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA