ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ ആകെ 2,67,31,509 വോട്ടർമാർ. കരടു പട്ടികയിലെ 2,63,08,087 വോട്ടർമാരിൽ നിന്നു പേര് ഇരട്ടിപ്പ്, മരിച്ചവർ തുടങ്ങി 1,56,413 പേരെ ഒഴിവാക്കി. പുതുതായി 5,79,835 പേരെ ഉൾപ്പെടുത്തി.

പുതുക്കിയ പട്ടികയിൽ 1,37,79,263 സ്ത്രീകളും 1,29,52,025 പുരുഷൻമാരും 221 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലാണ്–32,14,943 പേർ. കുറവ് വയനാട്ടിൽ– 6,07,068 പേർ. കൂടുതൽ സ്ത്രീ വോട്ടർമാരും മലപ്പുറത്തു തന്നെ– 16,07,004. കൂടുതൽ ട്രാൻസ്ജെൻഡർ വോട്ടർമാർ തിരുവനന്തപുരത്താണ്– 57 പേർ. 2020 ലെ വോട്ടർ പട്ടിക പ്രകാരം ജനസംഖ്യയുടെ 75.73% ആയിരുന്നു വോട്ടർമാർ. ഇത്തവണ അത് 76.55% ആയി.

സംസ്ഥാനത്ത് ഇപ്പോൾ‌ 25,041 പോളിങ് സ്റ്റേഷനുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി 1000 വോട്ടർമാർക്ക് ഒരു പോളിങ് സ്റ്റേഷൻ എന്ന അനുപാതം പാലിക്കേണ്ടി വരും. ആയിരത്തിലേറെ വോട്ടർമാർ വരുന്നിടത്ത് ഓക്സിലറി പോളിങ് സ്റ്റേഷൻ രൂപീകരിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിട്ടുണ്ടെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞു. 15,730 ഓക്സിലറി പോളിങ് സ്റ്റേഷനുകൾ കൂടി ക്രമീകരിക്കും. ഇതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 40,771 ആകും.

പുതുക്കിയ വോട്ടർ പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലും (www.ceo.kerala.gov.in), താലൂക്ക് ഓഫിസുകൾ, വില്ലേജ് ഓഫിസുകൾ എന്നിവിടങ്ങളിലും ബൂത്ത് ലെവൽ ഓഫിസർമാരിൽ (ബിഎൽഒ) നിന്നും പരിശോധിക്കാം.

പേര് ഇനിയും ചേർക്കാം

വോട്ടർ പട്ടികയിൽ പേരു ചേർക്കാനും വോട്ടർമാർക്ക് അനുവദനീയമായ മാറ്റങ്ങൾ വരുത്താനും www.nvsp.in ലൂടെ ഓൺലൈനായി ഇനിയും അപേക്ഷിക്കാം. ജനുവരി 1 മുതൽ ലഭിച്ച അപേക്ഷകൾ പരിഗണിച്ചു യോഗ്യമായവ തിരഞ്ഞെടുപ്പിനു നാമനിർദേശപത്രിക പിൻവലിക്കാനുള്ള തീയതിക്കു 10 ദിവസം മുൻപ് അനുബന്ധ പട്ടികയായി പ്രസിദ്ധീകരിക്കും.

∙ 80 വയസ്സിനു മുകളിലുള്ളവർ 6,21,401

∙ ഭിന്നശേഷിക്കാർ 1,33,005

∙ സർവീസ് വോട്ടർമാർ 56,759

∙ പ്രവാസി വോട്ടർമാർ 90,709. കൂടുതൽ കോഴിക്കോട്ട്: 34,216

∙ 18-19 പ്രായത്തിലെ കന്നിവോട്ടർമാർ 2,99,25

∙ കൂടുതൽ കന്നിവോട്ടർമാർ കോഴിക്കോട്ട് 40,867

ജില്ല കൂടിയ വോട്ടർമാർ ആകെ വോട്ടർമാർ

കാസർകോട് 14,040 10,35,042

കണ്ണൂർ 46,071 20,13,846

വയനാട് 6,813 6,07,068

കോഴിക്കോട് 71,957 24,70,953

മലപ്പുറം 60,130 32,14,943

പാലക്കാട് 25,856 22,41,486

തൃശൂർ 40,495 25,05,794

എറണാകുളം 37,480 25,57,932

ഇടുക്കി 3,008 8,74,760

കോട്ടയം 25,024 15,65,827

ആലപ്പുഴ 23,035 17,44,587

പത്തനംതിട്ട 11,161 10,36,488

കൊല്ലം 16,906 20,93,511

തിരുവനന്തപുരം 41,446 27,69,272

English Summary: Voters list for kerala assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com