ബൈബിൾ പഠന പദ്ധതിയിൽ പങ്കെടുത്ത് സമ്മാനം നേടൂ

SHARE

ബൈബിൾ അധിഷ്ഠിത സത്യാനേഷണത്തിനൊപ്പം പഠന പദ്ധതിയിൽ പങ്കെടുത്തു സമ്മാനവും നേടാനുള്ള അവസരവും ഒരുക്കി എഫാത്ത മിഷനും കോട്ടയം ക്രിസ്റ്റീൻ ധ്യാനകേന്ദ്രവും.

∙മത്സര നിബന്ധനകൾ...

താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി 5 പേജിൽ കവിയാത്ത പ്രബന്ധം തയാറാക്കി അയക്കുക.

1). വിശുദ്ധ ലൂക്കാ സുവിശേഷത്തിൽ നിന്ന് - യേശുവിന്റെ അത്ഭുത ജനനം, യോഹന്നാന്റെ കരാഗ്രഹം, മരുഭൂമിയിലെ പരീക്ഷ, പിശാച് ബാധിതനെ സുഖപ്പെടുത്തുന്നു, ആദ്യ ശിഷ്യൻമാർ സുവിശേഷഭാഗ്യങ്ങൾ, അന്യരെ വിധിക്കരുത്, പാപിനിക്ക് മോചനം, അപ്പസ്തോലന്മാരെ അയയ്ക്കുന്നു, പീഡാനുഭവവും ഉത്ഥാനവും പ്രവചനം, യേശു പഠിപ്പിച്ച പ്രാർഥന, കണ്ണ് ശരീരത്തിന്റെ വിളക്ക്, ഭയം കൂടാതെ സാക്ഷ്യം നൽകുക, ദൈവ പരിപാലനയിൽ ആശ്രയം, ധൂർത്തപുത്രന്റെ ഉപമ, ധനവാനും ലാസറും, പുതിയ ഉടമ്പടി, മനുഷ്യ പുത്രന്റെ ആഗമനം, സക്കേവൂസിന്റ ഭവനത്തിൽ, പുനരുത്ഥാനത്തെക്കുറിച്ച് വിവാദം, മനുഷ്യപുത്രന്റെ ആഗമനം, പീലാത്തോസിന്റെ മുൻപിൽ വിസ്താരം വിധി, യേശുവിന്റെ മരണം, യേശുവിന്റെ പുനരുത്ഥാനം, യേശു ശിഷ്യഗണത്തിന് പ്രത്യക്ഷപ്പെടുന്നു,യേശുവിന്റെ സ്വർഗാരോഹണം,

2) ലോകസമാധാനത്തിന് ബൈബിൾ പഠനം അത്യുത്തമം, 3). ക്രൈസ്തവ ആത്മീയതയുടെ 10 ഗുണങ്ങൾ., 4). ഇന്നും ജീവിക്കുന്ന യേശു കേരളത്തിൽ പ്രവർത്തിച്ച 2 അത്ഭുതങ്ങൾ,5). നിങ്ങൾക്ക് ഇഷ്ടപ്പെട്ട 2 വചന പ്രഘോഷകർ

2021 ഫെബ്രുവരി 10 നകം ഇംഗ്ലിഷിലോ മലയാളത്തിലോ തയാറാക്കി വിലാസവും ഫോൺ നമ്പരും സഹിതം അയയ്ക്കണം. പ്രായപരിധി ഇല്ല. ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 10,000 വും മൂന്നാം സമ്മാനം മൂന്നു പേർക്ക് 5000 രൂപയും കൂടാതെ ആയിരം രൂപയുടെ 20 പ്രോത്സാഹന സമ്മാനങ്ങളും . മാർച്ച് 30 ന് ഫലം പ്രഖ്യാപിക്കും. പി.ഒ.സി ബൈബിളാണ് മൽസരത്തിന് അടിസ്ഥാനമാക്കേണ്ടത്.  ബൈബിൾ ഇല്ലാത്തവർക്കു പി.ഒ.സി ബൈബിൾ ആപ്പ് ഉപയോഗിക്കാം.

എഫാത്താ,ക്രിസ്റ്റീൻ റിട്രീറ്റ് സെന്റർ,കളത്തിപ്പടി, കോട്ടയം - 686010 എന്ന വിലാസത്തിലോ ephphatha@christeen.org (PDF ഫോർമാറ്റിൽ ) മെയിലിലോ ഉത്തരം അയയ്ക്കാം 9495000239,9846870520, 9495000237 നമ്പരുകളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

English Summary : Bible Contest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA