എംഎൽഎയുടെ മകന് പ്രത്യേക നിയമനം: ഹർജി മാറ്റി

SHARE

കൊച്ചി ∙ ചെങ്ങന്നൂർ എംഎൽഎ ആയിരിക്കെ അന്തരിച്ച കെ.കെ.രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ അസി. എൻജിനീയറായി ഗസറ്റഡ് തസ്തികയിൽ നിയമിച്ച നടപടി ചോദ്യം ചെയ്തു നൽകിയ ഹർജി അടുത്ത ദിവസം പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. എംഎൽഎ സർക്കാർ ഉദ്യോഗസ്ഥനല്ലെന്നും സർക്കാരിന് ആശ്രിത നിയമനം നടത്താനാവില്ലെന്നും ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി എം.അശോക്‌കുമാറാണു ഹർജി ന‍ൽകിയത്.

സർവീസിൽനിന്നു നീക്കം ചെയ്യണമെന്നും ഇതുവരെ നൽകിയ ആനുകൂല്യങ്ങൾ തിരിച്ചെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.  ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദധാരിയായ പ്രശാന്തിന്റെ നിയമനത്തിൽ അപാകതയില്ലെന്ന് എതിർ സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചു.

English Summary: Special appointment for mla's son - followup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA