ADVERTISEMENT

തിരുവനന്തപുരം ∙ ജില്ലാ തലങ്ങളിലെ സൗകര്യം അനുസരിച്ചു ബുധനാഴ്ച കൂടി കോവിഡ് വാക്സിനേഷൻ നടത്താൻ ആരോഗ്യവകുപ്പിന്റെ അനുമതി. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇപ്പോൾ കുത്തിവയ്പ്. കുട്ടികൾക്കുള്ള മറ്റു വാക്സിനേഷനുകൾ മുടങ്ങാതെ ദിവസം കൂട്ടുന്നതിനു ജില്ലാ ടാസ്ക് ഫോഴ്സുകൾക്കു തീരുമാനം എടുക്കാം.മൊത്തം 249 കേന്ദ്രങ്ങൾ സജ്ജമാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. എറണാകുളത്തു 38 കേന്ദ്രങ്ങളും തിരുവനന്തപുരത്തു 30 കേന്ദ്രങ്ങളും ഉണ്ടാകും. മറ്റു ജില്ലകളിൽ കുറഞ്ഞതു 14 കേന്ദ്രങ്ങൾ. 

English Summary: Vaccination on Wednesdays Also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com