ADVERTISEMENT

കൊച്ചി ∙ നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിനിർണയ ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ബിജെപി സംഘടനാ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണൻ ഇന്ന് ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിലെത്തി ചർച്ച നടത്തും.

ആർഎസ്എസ് നേതൃത്വത്തിന്റെ നിലപാടുകളും സ്ഥാനാർഥി നിർണയത്തിലെ പരിഗണനകളും വ്യക്തമായ ശേഷമാകും നാളെ തൃശൂരിൽ ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കുക.

പാർട്ടി സംസ്ഥാന ഘടകത്തിൽ, പ്രത്യേകിച്ചു നേതൃത്വത്തിൽ ഐക്യമുറപ്പാക്കി വേണം തിരഞ്ഞെടുപ്പിനെ നേരിടാനെന്ന സന്ദേശം ഒന്നര മാസം മുൻപത്തെ കൂടിക്കാഴ്ചയിൽ രാധാകൃഷ്ണന് ആർഎസ്എസ് സംസ്ഥാന നേതൃത്വം നൽകിയിരുന്നു. ഇക്കാര്യത്തിൽ എടുത്ത നടപടികളും പുരോഗതിയും അദ്ദേഹം ഇന്ന് ആർഎസ്എസ് നേതൃത്വത്തെ ധരിപ്പിക്കും

സംസ്ഥാന ഘടകത്തിൽ അനൈക്യമുണ്ടെങ്കിൽ അതു പരിഹരിച്ചേ മുന്നോട്ടു പോകൂ എന്നു രാധാകൃഷ്ണൻ ഇന്നലെ ‘മനോരമ’യോടു പറഞ്ഞു. ശോഭ സുരേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി രംഗത്തുണ്ടാകും.

ബിജെപി സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനു മുന്നോടിയായി ഫെബ്രുവരി 6 മുതൽ 140 നിയോജക മണ്ഡലങ്ങളിലും രാധാകൃഷ്ണൻ പര്യടനം നടത്തും. സഹപ്രഭാരിയും കർണാടക എംഎൽഎയുമായ വി.സുനിൽകുമാറും പര്യടനത്തിലുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com