ADVERTISEMENT

കൊല്ലം ∙ ഗായകനും റിയാലിറ്റി ഷോ താരവുമായിരുന്ന സോമദാസ് ചാത്തന്നൂർ (41) അന്തരിച്ചു. കോവിഡ് അനന്തര ചികിത്സയ്ക്കിടെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു മാസമായി വെന്റിലേറ്ററിലായിരുന്നു. സംസ്കാരം നടത്തി. ചാത്തന്നൂർ താഴം സായി ഭവനിൽ പരേതനായ ഹരിദാസന്റെയും ശാന്തമ്മ(സ്വർണമ്മ)യുടെയും മകനാണ്.

2008 മുതൽ ടിവി റിയാലിറ്റി ഷോകളിലൂടെയാണു ശ്രദ്ധേയനായത്. ഇതോടെ രാജ്യത്തിനകത്തും പുറത്തും ഗാനമേള, സ്റ്റേജ് ഷോ പരിപാടികളിൽ തിരക്കേറിയ ഗായകനായി മാറി. ഏതാനും മാസങ്ങൾക്കു മുൻപു നടന്ന റിയാലിറ്റി ഷോയിലും മത്സരാർഥിയായിരുന്നു. അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫക്ട്, മണ്ണാങ്കട്ടയും കരിയിലയും എന്നീ സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു.

English Summary: Singer Somadas passes away
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com