ADVERTISEMENT

കൊച്ചി ∙ കോവിഡ് കാലമായിട്ടും കേന്ദ്ര ബജറ്റിൽ ആരോഗ്യരക്ഷ സംബന്ധിച്ച  പ്രതിബദ്ധത പ്രകടമല്ലെന്നു സെന്റർ ഫോർ പോളിസി റിസർച് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ യാമിനി അയ്യർ. ആരോഗ്യമേഖലയെ  ഭാവിയിൽ സുസജ്ജമാക്കാൻ പോന്ന ക്രിയാത്മക പദ്ധതികൾ ഇല്ലാത്തതു നയവൈകല്യമാണെന്നും മലയാള മനോരമയുടെ  ഇരുപത്തിരണ്ടാം വാർഷിക ബജറ്റ് പ്രഭാഷണത്തിൽ അവർ പറഞ്ഞു.

ആരോഗ്യരക്ഷയ്ക്കു 2020 – 21ൽ നീക്കിവച്ചതിനെക്കാൾ 137 % കൂടുതലാണ് ഇത്തവണയുള്ളതെന്നു ധന മന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടിരുന്നു. 2,23.846 കോടി രൂപ നീക്കിവച്ചിട്ടുണ്ടെങ്കിലും  ഈ തുക വിവിധ മന്ത്രാലയങ്ങളുടെ ചെലവുകൾക്കുള്ള ആകെത്തുകയാണെന്നു യാമിനി അയ്യർ ചൂണ്ടിക്കാട്ടി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടായിരുന്നു പ്രഭാഷണം. 

മനോരമയുടെ ഉപഹാരം ന്യൂഡൽഹി റസിഡന്റ് എഡിറ്റർ കെ. എസ്. സച്ചിദാനന്ദ മൂർത്തി  സമ്മാനിച്ചു. ഫിനാൻസ് വൈസ് പ്രസിഡന്റ് സിജി ജോസഫ് സ്വാഗതവും ദ് വീക്ക് സീനിയർ ന്യൂസ് എഡിറ്റർ സ്റ്റാൻലി തോമസ് നന്ദിയും പറഞ്ഞു.

Content Highlights: Manorama budget speech

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com