ഇപ്പോൾ സിയറ ലിയോണിൽ; വിഡിയോ സന്ദേശവുമായി പി.വി.അൻവർ

PV Anvar | PV Anwar
SHARE

ന്യൂഡൽഹി/മലപ്പുറം ∙ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിഡിയോ സന്ദേശവുമായി പി.വി.അൻവർ എംഎൽഎ. ആഫ്രിക്കയിലെ സിയറ ലിയോൺ എന്ന രാജ്യത്താണെന്നും മുഖ്യമന്ത്രിയെയും പാർട്ടിയെയും അറിയിച്ചാണ് പോയതെന്നും വിഡിയോ സന്ദേശത്തിൽ എംഎൽഎ പറഞ്ഞു. അദ്ദേഹം ഘാനയിലെ ജയിലിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളും അറിയിച്ചിരുന്നു.

നിലമ്പൂർ എംഎൽഎ ആയ അൻവറിനെ കാണാനില്ലെന്ന് കാണിച്ച് പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം നിലമ്പൂരിലെത്തിയപ്പോൾ അൻവറിന്റെ അസാന്നിധ്യം സംബന്ധിച്ച് പരാമർശം നടത്തിയിരുന്നു. ജയിലിലാണെന്ന പ്രചാരണത്തെത്തുടർന്ന് ‘അൻവറിനെ വിട്ടു തരൂ’ എന്നാവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ ഫെയ്സ്ബുക് പേജിൽ മലയാളത്തിലുള്ള ആക്ഷേപഹാസ്യ പോസ്റ്റുകൾ വന്നിരുന്നു. തുടർന്നാണ് ഇന്നലെ രാത്രി ഫെയ്സ്ബുക്ക് പോസ്റ്റും വിഡിയോയുമായി അൻവർ തന്നെ പ്രത്യക്ഷപ്പെട്ടത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA