ADVERTISEMENT

കൊച്ചി ∙ സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പിൽ 39 ലക്ഷം രൂപ വാങ്ങിയെന്നും കരാർ ലംഘനം നടത്തി വഞ്ചിച്ചെന്നുമുള്ള കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ കേസിലാണു നടി സണ്ണി ലിയോണി (കരൺജിത് കൗർ വോറ), ഭർത്താവ് ഡാനിയൽ വെബ്ബർ, ജീവനക്കാരൻ സുനിൽ രജനി എന്നിവർ ജാമ്യാപേക്ഷ നൽകിയത്.

2016 മുതൽ പല തവണയായി പണം മാനേജർ മുഖേന കൈപ്പറ്റിയ ശേഷം 2019ലെ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി ലിയോണി പിന്മാറിയെന്നാണു ഷിയാസ് ഡിജിപിക്കു നൽകിയ പരാതി. തുടർന്നു ക്രൈം ബ്രാഞ്ച് ഈ മാസം ആദ്യം സണ്ണി ലിയോണിയുടെ ഉൾപ്പെടെ മൊഴിയെടുത്തിരുന്നു. 

കരാർ പ്രകാരമുള്ള തുക നൽകാതെ ഷോയിൽ നിർബന്ധിച്ചു പങ്കെടുപ്പിക്കാനും വഞ്ചിക്കാനുമുള്ള ശ്രമമാണു നടത്തിയതെന്നു ജാമ്യാപേക്ഷയിൽ പറയുന്നു. 

Content Highlights: Sunny Leone submits bail plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com