ADVERTISEMENT

കൊച്ചി ∙ അഭയ കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈക്കോടതിയിൽ ഹർജി നൽകി. വിചാരണ കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ തീർപ്പാക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്നാണു സിസ്റ്റർ സെഫി ആവശ്യപ്പെട്ടത്. 

തിരുവനന്തപുരം സിബിഐ കോടതി 2020 ഡിസംബർ 23 നാണു സിസ്റ്റർ സെഫിക്കു ജീവപര്യന്തം തടവും 5.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. അന്നുമുതൽ ജയിലിലാണ്. വിചാരണക്കോടതി വിധിക്കെതിരെ സിസ്റ്റർ സെഫിയും ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും നൽകിയ അപ്പീലുകൾ ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച് സിബിഐയ്ക്കു നോട്ടിസ് നൽകാൻ നിർദേശിച്ചു മാറ്റിയിരുന്നു.

English Summary: Sister Sephy gives petition in Sister Abhaya case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com