ADVERTISEMENT

മുംബൈ ∙ കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര. ആർടി-പിസിആർ പരിശോധനാഫലമാണ് വേണ്ടത്. 

വിമാന യാത്രക്കാർക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണു വേണ്ടത്. പരിശോധന നടത്താതെ മഹാരാഷ്ട്രയിലെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ ആർടി-പിസിആർ പരിശോധന നടത്തും. ചെലവു യാത്രക്കാർ വഹിക്കണം. 

 ട്രെയിൻ യാത്രക്കാർ പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് കരുതണം. പരിശോധന നടത്താതെ  എത്തുന്നവരെ  റെയിൽവേ സ്റ്റേഷനുകളിൽ സ്ക്രീനിങ്ങിനു വിധേയമാക്കും. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ആന്റിജൻ പരിശോധന നടത്തും. ഫലം പോസിറ്റീവ് ആണെങ്കിൽ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റും. ചെലവ് സ്വയം വഹിക്കണം. റോഡ് യാത്രക്കാരെ അതിർത്തികളിൽ കോവിഡ് ലക്ഷണങ്ങൾ പരിശോധിച്ച  ശേഷമാകും കടത്തിവിടുക. 

ഗുജറാത്ത്, ഗോവ, രാജസ്ഥാൻ, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേരത്തേ  നിർബന്ധമാക്കിയിരുന്നു.

English Summary: Covid negative certificate mandatory for keralites for entering maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com