സ്വരാജ് ട്രോഫി പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തിന്

Trophy | Award Winning
പ്രതീകാത്മക ചിത്രം: Billion Photos / Shutterstock
SHARE

തിരുവനന്തപുരം ∙ ത്രിതല പഞ്ചായത്തുകളിൽ 2019–20ലെ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തിന്. കൊല്ലം ജില്ലയിലെ മുഖത്തലയാണു മികച്ച ബ്ലോക്ക് പഞ്ചായത്ത്. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നേടി.

വിവിധ വിഭാഗങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവ– ഗ്രാമപ്പഞ്ചായത്ത്: വെള്ളിനേഴി (പാലക്കാട്), ചേമഞ്ചേരി (കോഴിക്കോട്). ബ്ലോക്ക് പഞ്ചായത്ത്: നെടുമങ്ങാട് (തിരുവനന്തപുരം), പെരുമ്പടപ്പ് (മലപ്പുറം). ജില്ലാ പഞ്ചായത്ത്: കൊല്ലം, കണ്ണൂർ. 

1 മുതൽ 3 വരെ സ്ഥാനങ്ങൾ നേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് യഥാക്രമം 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം രൂപ  പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും ലഭിക്കും. 

ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ഗ്രാമപ്പഞ്ചായത്തുകൾ: മംഗലപുരം, ചെമ്മരുതി (തിരുവനന്തപുരം), ശൂരനാട് സൗത്ത്, ശാസ്താംകോട്ട (കൊല്ലം), തുമ്പമൺ, മലയാലപ്പുഴ (പത്തനംതിട്ട), കുമാരപുരം, ഭരണിക്കാവ് (ആലപ്പുഴ), കുറവിലങ്ങാട്, വെളിയന്നൂർ (കോട്ടയം), അടിമാലി, വെള്ളിയാമറ്റം (ഇടുക്കി), മുളന്തുരുത്തി, പാമ്പാക്കുട (എറണാകുളം), പൂമംഗലം, അളഗപ്പ നഗർ (തൃശൂർ), ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട് (പാലക്കാട്), മാറഞ്ചേരി, തൃക്കലങ്ങോട് (മലപ്പുറം), വളയം, പെരുമണ്ണ (കോഴിക്കോട്), പെരിങ്ങോം–വയക്കര, ചെമ്പിലോട് (കണ്ണൂർ), ചെറുവത്തൂർ, ഈസ്റ്റ് എളേരി (കാസർകോട്). വയനാട് ജില്ലയിൽ അവാർഡിന് അർഹരായവ ഇല്ല. ജില്ലാതലത്തിൽ‌ 10 ലക്ഷം, 5 ലക്ഷം എന്നിങ്ങനെയാണു ധനസഹായം. 

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിർവഹണത്തിൽ മികവു പുലർത്തിയ ഗ്രാമപ്പഞ്ചായത്തുകൾക്കു മഹാത്മാഗാന്ധി പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. സംസ്ഥാനതലത്തിൽ ഒന്നാം  സ്ഥാനം കള്ളിക്കാടും (തിരുവനന്തപുരം), കൊക്കയാറും (ഇടുക്കി) നേടി. രണ്ടാം സ്ഥാനം: നായരമ്പലം, വാത്തിക്കുടി, വട്ടവട, ചെറുവണ്ണൂർ, കാരശ്ശേരി, മരുതോങ്കര, പുതുപ്പള്ളി, ആതവനാട്, മാറഞ്ചേരി, പെരുമണ്ണ ക്ലാരി, കൊടുമൺ, വെച്ചൂച്ചിറ, ചൊവ്വന്നൂർ, മീനങ്ങാടി, പൊഴുതന. 

ജില്ലാതലത്തിൽ 25 ഗ്രാമപ്പഞ്ചായത്തുകൾക്ക് ഒന്നാം സ്ഥാനമുണ്ട്. നാളെ തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിലെ സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

English Summary: Best Local Government Institutions awards announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS