തിരുവനന്തപുരം ∙ മാണി സി.കാപ്പൻ എംഎൽഎ പുതിയ പാർട്ടി രൂപീകരിച്ചു – നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ). കാപ്പനാണു പ്രസിഡന്റ്. ബാബു കാർത്തികേയൻ ജനറൽ സെക്രട്ടറി.
ഘടകകക്ഷിയായി മുന്നണിയിലേക്കു വരാമെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി കാപ്പൻ പറഞ്ഞു. ‘3 സീറ്റ് യുഡിഎഫിനോട് ആവശ്യപ്പെടും. ഇടതുമുന്നണി തന്നോടു കടുത്ത അനീതിയാണു കാണിച്ചത്. തന്നോടു കുട്ടനാട് മത്സരിക്കാൻ മുഖ്യമന്ത്രി പറഞ്ഞു. അപ്പോൾ തന്നെ പാലാ ഇല്ലെന്നു വ്യക്തമല്ലേ?’19 പാർലമെന്റ് സീറ്റിലും തോറ്റ് ഇടതുമുന്നണി വെന്റിലേറ്ററിൽ കിടക്കുമ്പോഴാണു പാലായിൽ ഉപതിരഞ്ഞെടുപ്പിൽ താൻ ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
English Summary - Mani C Kappan announces new pary name - Nationalist Congress Kerala (NCK)