ADVERTISEMENT

ബെംഗളൂരു ∙ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാലാം പ്രതിയായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി വീണ്ടും തള്ളി. ആദ്യ ജാമ്യഹർജി ഡിസംബർ 14ന് തള്ളിയിയിരുന്നു. ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകർ പറഞ്ഞു. ജയിലിൽ റിമാൻഡിലുള്ള ബിനീഷിന്റെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കെ, കോടതിയിൽ നേരിട്ടു ഹാജരാക്കും. ഒക്ടോബർ 29ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത്, നവംബർ 11 മുതൽ റിമാൻഡിലാണ്.

English Summary: Bail rejected to Bineesh Kodiyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com