കൊച്ചി∙ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ വിദേശയാത്രകൾ സംബന്ധിച്ചു വ്യത്യസ്ത കണക്കുകളുമായി സ്പീക്കറുടെ ഓഫിസും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും. കൊച്ചി സ്വദേശി ധനരാജ് സുഭാഷിനു ലഭിച്ച വിവരാവകാശ രേഖകളിലാണ് ഇക്കാര്യമുള്ളത്.
ആകെ 11 യാത്രകളാണു പി. ശ്രീരാമകൃഷ്ണൻ നടത്തിയതെന്നു വിവരാവകാശ രേഖയിൽ സ്പീക്കറുടെ ഓഫിസ് പറയുന്നു. അതേസമയം, പി.ശ്രീരാമകൃഷ്ണൻ 21 തവണ ദുബായിൽ സന്ദർശനം നടത്തിയതായും ഇതെല്ലാം സ്വകാര്യ സന്ദർശനങ്ങളാണെന്നും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നൽകിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
English Summary: Different documents regarding speaker sreeramakrishnan's travel received through RTI