കോവൂർ കുഞ്ഞുമോ‍നെ പുറത്താക്കി ആർഎസ്പി (എൽ)

KOVOOR KUNJUMON
SHARE

കൊല്ലം ∙ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിനു കോവൂർ കുഞ്ഞുമോ‍ൻ എംഎൽഎയെ പാർട്ടിയുടെ ക്ഷണിതാവ് സ്ഥാനത്തു നിന്നു പുറത്താക്കിയതായി ആർഎസ്പി (എൽ) സംസ്ഥാന സെക്രട്ടറി എസ്.ബലദേവ്. 

പാർട്ടിക്കു ലഭിക്കേണ്ടിയിരുന്ന ബോർഡ് ചെയർമാൻ സ്ഥാനം, അംഗത്വം എന്നിവ കുഞ്ഞുമോന്റെ കഴിവുകേടു കൊണ്ടു നഷ്ടമായി. ചെയർമാൻ സ്ഥാനം സാമ്പത്തിക ലാഭത്തിനായി ഒരാൾക്കു കൊടുക്കാൻ ശ്രമിച്ചപ്പോൾ സംസ്ഥാന കമ്മിറ്റി എതിർത്തു. തുടർന്ന് എൽഡിഎഫ് അതു മറ്റൊരു ഘടകകക്ഷിക്കു നൽകുകയായിരുന്നു. പിഎസ്‌സി മെംബർ സ്ഥാനം പാർട്ടിക്കു വാഗ്ദാനം ചെയ്തിരുന്നു. അതും വിൽക്കാൻ ശ്രമിച്ചതു വിവാദമായപ്പോൾ ആ സ്ഥാനം ആർഎസ്പി(എൽ)ക്കു നൽകേണ്ട എന്നു മുന്നണി നേതൃത്വം തീരുമാനിക്കുകയായിരുന്നെന്നും ബലദേവ് ആരോപിച്ചു.

പി.വി.അൻവർ കൃത്യസമയത്ത് നാട്ടിലെത്തും: വിജയരാഘവൻ

മലപ്പുറം ∙ പി.വി.അൻവർ എംഎൽഎ എന്നു നാട്ടിൽ തിരിച്ചെത്തുമെന്ന് അറിയാമെന്നും തൽക്കാലം സസ്പെൻസ് നിലനിർത്തുന്നു എന്നു മാത്രമേയുള്ളൂവെന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. വികസന മുന്നേറ്റ യാത്ര നടക്കുമ്പോൾ നാട്ടിലുണ്ടാവില്ലെന്ന് അറിയിച്ച പി.വി.അൻവർ, എന്നു വരുമെന്ന കാര്യവും അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

English Summary: RSP (L) dismisses Kovoor Kunjumon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA