ന്യൂഡൽഹി ∙ എസ്എൻസി ലാവ്‌ലിൻ കേസിൽ ഇന്ന് സുപ്രീം കോടതിയിൽ വാദം ആരംഭിച്ചേക്കും. ഇന്ന് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. വാദം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥർ അഭിഭാഷകരുമായി ചർച്ച നടത്തി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡീഷനൽ സോളിസിറ്റർ ജനറൽമാരും ഹാജരാകുമെന്നറിയുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണു സിബിഐ സുപ്രീം കോടതിയിൽ എത്തിയത്. ഇതു കൂടാതെ പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവർ നൽകിയ ഹർജികളും സുപ്രീം കോടതി പരിഗണിക്കും.
English Summary: SNC Lavalin Case