കൊച്ചി ∙ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ വിചാരണക്കോടതി ഇന്നു വിധി പറയും. കേസിലെ നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമിച്ചതായി കാണിച്ചു പ്രോസിക്യൂഷൻ ഹർജി നൽകുകയായിരുന്നു.
മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാർ കോട്ടാത്തലയെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിനു വേണ്ടിയാണു വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണു പ്രോസിക്യൂഷന്റെ നിലപാട്.മറ്റു ചില സാക്ഷികളുടെ നിലപാടു മാറ്റത്തിനു പിന്നിലും പ്രതിഭാഗത്തിന്റെ ഇടപെടലുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
English Summary: Verdict on petition demanding rejecting bail to dileep