കേരളവർമ കോളജ് പ്രിൻസിപ്പൽ: സ്റ്റേ മറികടക്കാൻ നീക്കം

Thrissur-Kerala-Varma-College
കേരള വർമ കോളജ്
SHARE

തൃശൂർ ∙ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ ഭാര്യ കൂടിയായ വൈസ് പ്രിൻസിപ്പൽ ആർ.ബിന്ദുവിനെ കേരളവർമ കോളജിൽ പ്രിൻസിപ്പൽ ആക്കാനായി ഹൈക്കോടതി സ്റ്റേ മറികടക്കാൻ നീക്കം. വിവേകാനന്ദ കോളജ് പ്രിൻസിപ്പൽ ടി.ഡി.ശോഭയെ അല്ലാതെ മറ്റാരെയും കേരളവർമയിൽ പ്രിൻസിപ്പൽ ആക്കരുതെന്ന്, കുറച്ചുദിവസം മുൻപ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് മറികടക്കാൻ കോളജ് മാനേജ്മെന്റ് ആയ കൊച്ചിൻ ദേവസ്വം ബോർഡ് നീക്കം നടത്തുന്നതായാണു സൂചന. 

വൈസ് പ്രിൻസിപ്പൽ  ആർ.ബിന്ദുവിന് പ്രിൻസിപ്പലിന്റെ ചുമതല നൽകിയിരിക്കുകയാണ് ഇപ്പോൾ. ബിന്ദുവിനെ പ്രിൻസിപ്പൽ ആയി നിയമിക്കാൻ നീക്കം നടക്കുന്നതായി അറിഞ്ഞ് ശോഭ ഹൈക്കോടതിയെ സമീപിക്കുകയും  അനുകൂലവിധി നേടുകയുമായിരുന്നു. വിവേകാനന്ദ കോളജിലേക്കു സ്ഥലംമാറ്റിയ ശോഭയ്ക്ക് അവിടെ തന്റെ വിഷയമില്ലാത്തതിനാൽ അംഗീകാരമായിട്ടില്ല.  

English Summary: Kerala Varma college principal appointment controversy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA