ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപിയുടെ ‘മിഷൻ കേരള’ വിജയിപ്പിക്കാൻ ആശയവും ആസൂത്രണവും കർണാടകയിൽനിന്ന്. ദക്ഷിണേന്ത്യയിൽ ബിജെപി ആദ്യം ഭരണം പിടിച്ച കർണാടകയിൽ നടത്തിയ അതേ പ്രഫഷനൽ സമീപനം കേരളത്തിലും പരീക്ഷിക്കും. 

കർണാടക ബിജെപി മുൻ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ പ്രൾഹാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായൺ, കർണാടക നിയമസഭ ചീഫ് വിപ് സുനിൽ കുമാർ കർക്കളെ എന്നിവർക്കാണു തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ഒരുക്കാൻ ചുമതല. ആർഎസ്എസ് പ്രചാരകനും ബിജെപിയുടെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയുമായ ബി.എൽ. സന്തോഷും കർണാടകയിൽനിന്നുള്ള നേതാവാണ്. സന്തോഷ് നേരത്തെ കേരളത്തിന്റെ ചുമതല വഹിച്ചിരുന്നു. ഇവർ ആഴ്ചയിൽ 3–4 ദിവസം ഇനി കേരളത്തിൽ എത്തും. 

ബെംഗളൂരു കേന്ദ്രീകരിച്ചുള്ള 2 സ്വകാര്യ ഗ്രൂപ്പുകളുടെ 2 ഘട്ട സർവേ കേരളത്തിൽ നടത്തിക്കഴിഞ്ഞു. ഓരോ മണ്ഡലത്തിലെയും തന്ത്രങ്ങൾക്ക് പ്രഫഷനൽ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് സംഘങ്ങളുടെ സഹായവുമെത്തും. 

സോഷ്യൽ മീഡിയയിൽ പുതിയ തന്ത്രങ്ങളൊരുക്കാൻ ബെംഗളൂരുവിൽനിന്ന് ഐടി പിന്തുണയുണ്ടാകും. കേരളത്തിലെ ബിജെപി നേതാക്കളുടെ പിണക്കങ്ങളൊന്നും പ്രചാരണത്തെ ബാധിക്കരുതെന്ന നിർബന്ധം ദേശീയ നേതൃത്വത്തിനുണ്ട്.

ബെംഗളൂരുവിൽ 100 പേരടങ്ങിയ മലയാളി ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണു നേതാക്കളും സംഘവും. ബെംഗളൂരുവിൽ ക്രൈസ്തവ സഭാ സ്ഥാപനങ്ങളോടും മറ്റും അടുത്ത ബന്ധം പുലർത്തുന്ന ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായൺ കേരളത്തിലെ സഭാ നേതാക്കളെയും കാണും. ഇ.ശ്രീധരനെപ്പോലെ പൊതുസ്വീകാര്യതയുള്ള കൂടുതൽ പേരെ തിര‍ഞ്ഞെടുപ്പിനു മുൻപ് പാർട്ടിയിലെത്തിക്കാനും ശ്രമിക്കും. 

English Summary: Team Karnataka for bjp kerala mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com