ADVERTISEMENT

തിരുവനന്തപുരം ∙ സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോണിനു സുരക്ഷിത മണ്ഡലം നൽകുന്ന കാര്യം യുഡിഎഫ് പരിഗണിക്കും. കോൺഗ്രസും മുസ്‌ലിം ലീഗും ഇക്കാര്യം ചർച്ച ചെയ്യും.

സിപിഎം വിട്ട് 3 പതിറ്റാണ്ടിലേറെയായി യുഡിഎഫിനൊപ്പം നിൽക്കുന്ന ജോൺ ഇതുവരെ നിയമസഭയിൽ എത്തിയിട്ടില്ല. മുന്നണിക്ക് അദ്ദേഹം നൽകുന്ന സംഭാവനകൾ പരിഗണിച്ച് ജയസാധ്യതയുള്ള സീറ്റ് നൽകണമെന്ന അഭിപ്രായം നേതൃതലത്തിലുണ്ട്. ഇത്തവണ മത്സരിക്കുന്നെങ്കിൽ അങ്ങനെ ഒരു സീറ്റിലേ ഉള്ളൂവെന്നു ജോൺ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു.

മലബാറിൽ ലീഗിനു സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്ന് ജോണിനു നൽകണമെന്ന നിർദേശമാണു പരിഗണിക്കുന്നത്. 3 സീറ്റാണ് സിഎംപി ചോദിച്ചത്.

English Summary: CP John to contest in assembly elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com