റേഷൻ കിറ്റിൽ 14 സാധനങ്ങൾ കൂടി

palakkad-ration-food-kit
SHARE

തിരുവനന്തപുരം ∙ റേഷൻ കടകൾ വഴി ഏപ്രിൽ മാസം നൽകുന്ന ഭക്ഷ്യക്കിറ്റിൽ 14 സാധനങ്ങൾ കൂടി ഉൾപ്പെടുത്തി. ഈസ്റ്റർ– വിഷു തുടങ്ങിയ വിശേഷ അവസരങ്ങൾ കണക്കിലെടുത്താണിത്. 

ഒരു കിലോ ഗ്രാം വീതം പഞ്ചസാരയും ഉപ്പും ആട്ടയും, 500 ഗ്രാം  വീതം കടലയും ചെറുപയറും ഉഴുന്നും, അര ലീറ്റർ വെളിച്ചെണ്ണ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയിലയും മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും കടുക് അല്ലെങ്കിൽ ഉലുവ, 2 സോപ്പ് എന്നിവയാണു കിറ്റിൽ ഉണ്ടാകുക. 

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്ന സാഹചര്യത്തിലാണു സർക്കാർ മുൻകൂട്ടി ഉത്തരവിറക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരും മുൻപു കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ ഡിസംബറിലെ കിറ്റിന്റെ ഉത്തരവും ഇങ്ങനെ ഇറങ്ങിയിരുന്നു.  ജനുവരി മുതൽ 9 സാധനങ്ങൾ ഉൾപ്പെട്ട കിറ്റാണു നൽകി വരുന്നത്. ഫെബ്രുവരിയിൽ മാത്രം ഇതിൽ 2 ഖാദി മാസ്ക് കൂടി ഉൾപ്പെടുത്തിയിരുന്നു.

Content Highlights: More items in ration kit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA