ADVERTISEMENT

ഇലന്തൂർ (പത്തനംതിട്ട) ∙ ഓട്ടോറിക്ഷാ തൊഴിലാളി വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ. ഇലന്തൂർ ശാലേം ജംക്‌ഷനു സമീപം ചെളിക്കുഴി പൂവപ്പള്ളി കിഴക്കേഭാഗത്ത് ഏബ്രഹാം കെ.ഇട്ടി (കൊച്ചുമോൻ – 52) ആണ് മരിച്ചത്.

സമീപത്തെ പുരയിടത്തിൽ കിണർ നിർമിക്കുന്നവർ മോട്ടർ കൊച്ചുമോന്റെ വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. ‌ഇന്നലെ രാവിലെ തൊഴിലാളികൾ ഇതെടുക്കാനായി എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. ലൈറ്റുകൾ അണച്ചിട്ടില്ലായിരുന്നു. 

പലവട്ടം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ ‌ഇവർ പ്രദേശവാസികളെ വിവരം അറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ ഏബ്രഹാമിന്റെ മൃതദേഹം അടുക്കളയിൽ കണ്ടെത്തിയത്. 

 ഇലന്തൂർ ജംക്‌ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഏബ്രഹാം തനിച്ചായിരുന്നു താമസം. 

Content Highlights: Auto driver hacked to death in Pathanamthitta

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com