ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് മുക്തി നേടിയവരുടെ എണ്ണത്തിൽ വീണ്ടും കേരളം ഒന്നാമതെത്തി. 24 മണിക്കൂറിനുള്ളിൽ 4652 പേരാണു കേരളത്തിൽ കോവിഡ് മുക്തരായത്. രാജ്യത്തൊട്ടാകെ 16,577 പുതിയ കേസുകളാണുള്ളത്, 120 മരണങ്ങളും. കൂടുതൽ കേസുകളും മരണങ്ങളും മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 3677 കേസുകളും 14 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹിയടക്കം 20 സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനുള്ളിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.

രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 97.17 ശതമാനമായി. 21 സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആയിരത്തിൽ താഴെയായി. ഇതുവരെ 1.34 കോടി ആളുകൾ വാക്സീൻ സ്വീകരിച്ചു.

Content Highlights: Covid negative cases Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com